ദാറുല്‍ ഹുസ്നയുടെ ലക്ഷ്യം.

ഇസ്ലാമികവും ലൗകീകവുമായ വിജ്ഞാനം വേണ്ടത്ര കരസ്ഥമാക്കി ഇസ്ലാമീക വിശ്വാസവും അതിനോടുള്ള നിഷ്കളങ്കമായ കൂറും നിലനിര്ത്തി, അഹ്ലുസുന്നത്തി വല്ജമാഅത്തിന്റെ ആശയദാര്ശങ്ങളില് അടിയുറച്ച പണ്ഢിതരെ വാര്ത്തെടുക്കുന്നതിന് വേണ്ടിയുള്ള പ്രവര്ത്തനങ്ങള് നടത്തണമെന്ന ആഗ്രഹ സഫലീകരണമാണ് പട്ടിമറ്റം കേന്ദ്രീകരിച്ച് പ്രവര്ത്തിച്ചുവരുന്ന ദാറുല് ഹുസ്ന ദഅ്വ സെന്റര്. തന്റെ ആശയം സമാന മറ്റ് സമാന ചിന്താഗതിക്കാരുമായി പങ്ക് വെച്ചപ്പോഴുണ്ടായ ഊര്ജ്ജം ഉള്ക്കൊണ്ട് കൊണ്ട്, വാടക കെട്ടിടത്തിലാണെങ്കിലും ഒരു ഇസ്ലാമിക പഠനകേന്ദ്രം തുടങ്ങണമെന്ന് അവര് തീരുമാനിക്കുകയുണ്ടായി.

അങ്ങനെ കൈതവളപ്പില് തറവാട് വീട്ടില് 12 കുട്ടികളുമായി ദാറുല് ഹുസ്ന ദഅ്വ സെന്റര് എന്ന പേരില് 2011 ഏപ്രില് മാസം മുതല് സ്ഥാപനം തുടങ്ങുകയുണ്ടായി. അറബി കോളേജിന്റെ പ്രവര്ത്തനത്തോടൊപ്പം അനാഥരും അഗതികളുമായ സമീപ പ്രദേശങ്ങളിലെ കുട്ടികളെ ദത്തെടുത്ത് വളര്ത്താനും സ്ഥാപനത്തിന്റെ പ്രവര്ത്തന മണ്ഡലം വിപുലപ്പെടുത്താനും തീരുമാനിക്കുകയും അധികം താമസിക്കാതെ അനാഥരും അഗതികളുമടക്കം 30 കുട്ടികള്ക്ക് പ്രവേശനം നല്കാനും കഴിഞ്ഞു. പ്രവേശനത്തിനായി കൂടുതല് അപേക്ഷകള് കിട്ടിക്കൊണ്ടിരുന്നെങ്കും സഥലസൗകര്യ പരിമിതി മൂലം 40 കുട്ടികളില് ഒതുക്കിയാണ് ഇപ്പോള് പ്രവര്ത്തിച്ചുവരുന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്താല് നല്ലവരായ നാട്ടുകാര് സഹായിച്ച ഇവരുടെ താമസം, ഭക്ഷണം, വസ്ത്രമുള്പ്പെടെയുള്ളവ നല്ലനിലയില് നടത്തിക്കൊണ്ടു പോകുവാന് സാധിക്കുന്നുണ്ട്.

ഏഴുവര്ഷം കൊണ്ട് പഠിച്ചു തീര്ക്കാവുന്ന ആലിം കോഴ്സും ഖുര്ആന് മനഃപാഠമാക്കുന്ന ഫിഫ്ള് കോഴ്സുമാണ് ഇപ്പോള് ഗുരുകുല വിദ്യാഭ്യാസ രീതിയില് നടത്തി വരുന്നത്. ഈ സ്ഥാപനത്തില് താമസിച്ച് പഠിച്ചു വരുന്ന എല്ലാ കുട്ടികള്ക്കും ഭൗതീക വിദ്യാഭ്യാസത്തിനുള്ള അവസരവും സാദ്ധ്യമാക്കി കൊടുത്തുവരുന്നു. സമീപ പ്രദേശമായി യു.കെ.ജി മുതല് ബി.എ.,ബി.കോം ഡിഗ്രി വരെ പഠിച്ചു വരുന്ന കുട്ടികള്ക്ക് താല്പര്യമുള്ള വിഷയങ്ങള് തിരഞ്ഞെടുത്ത് ഭൗതീക വിദ്യാഭ്യാസ രംഗത്തും മുന്നേറുവാന് അവസരമൊരുക്കല് ഈ സ്ഥാപനത്തിന്റെ സവിശേഷതയാണ്.

മതപരവും ഭൗതീകവുമായ വിദ്യാഭ്യാസം സമന്വയിപ്പിച്ചു കൊണ്ട് അറബി ഭാഷ ആധുനിക രീതിയില് കൈകാര്യം ചെയ്യാന് സാധിക്കുന്ന വിധവും ഖുര്ആന്, ഹദീസ്, തഫ്സീര്, ഫിഖ്ഹ്, സര്ഫ്, നഹ്വ്, മന്ദിഖ്, മആനി, ഇസ്ലാം ചരിത്രം മുതലായവ രാവിലെയും വൈകീട്ടും അവധി ദിവസങ്ങളിലും സ്ഥാപനത്തില് പഠിപ്പിക്കലും ഇംഗ്ലീഷ്, സയന്സ്, കണക്ക്, ചരിത്രം മുതലായവ അംഗീകൃത സ്കൂള് കോളേജുകളില് നിന്നും പഠിക്കലും ആണ് ഇപ്പോഴത്തെ പഠനരീതി. ഖുര്ആന് മുഴുവന് അര്ത്ഥവും വ്യാഖ്യാനവും സഹിതം പഠിക്കുക, ഖുര്ആന് മുഴുവന് മനഃപാഠമാക്കുക, പ്രധാന ഹദീസ് കിത്താബുകള് പഠിക്കുക, ആനുകാലിക പ്രശ്നങ്ങളുടെ ഇസ്ലാമിക വീക്ഷണവും പരിഹാരവും കണ്ടുപിടിക്കാന് കഴിയുക. ദീനിനോട് സ്നേഹവും ആദരവും ഇസ്ലാമിക ആദര്ശങ്ങളില് ഉറപ്പും ഉണ്ടായിരിക്കുക മുതലായവ ഭൗതീക വിദ്യാഭ്യാസത്തിനോടൊപ്പം കരസ്ഥമാക്കിയ ഉത്തമ മുസ്ലീം സഹോദരങ്ങളാക്കി നാടിനും നാട്ടുകാര്ക്കും പ്രയോജന മുണ്ടാക്കുക എന്നതാണ് സ്ഥാപനത്തിന്റെ ഉദ്ദേശ്യ ലക്ഷ്യം. രാവും പകലുമുള്ള ഗുരുകുല വിദ്യാഭ്യാസത്തിലൂടെ വിദ്യര്ത്ഥികളെ ജീവിത സന്ധാരണത്തിന് അനുയോജ്യമായ ജോലികളില് ഏര്പ്പെടുന്നതിനുള്ള കഴിവും വളര്ത്തിയെടുക്കാന് ശ്രമിക്കുന്നു.

വിനീതനെ കൂടാതെ മറ്റ് 3 അദ്ധ്യാപകരും, ഭക്ഷണം പാകം ചെയ്യല്, കുട്ടികളുടെ വസ്ത്രം ശുചിയാക്കി അവരെ ഓരോ പ്രവര്ത്തനങ്ങള്ക്കും സജ്ജരാക്കല്, സ്ഥാപനത്തിന്റെ വരുമാനത്തിനായി പിരിവെടുക്കല് മുതലായവര്ക്കായി മറ്റ് 3 സഹായികളും ഇപ്പോള് പ്രവര്ത്തിച്ചു വരുന്നു. ദീനി പ്രവര്ത്തനരംഗത്ത് തികച്ചും മാതൃകാപരമായ ഈ സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്ത്തനങ്ങള് നല്ലവരായ ജനങ്ങളുടെ, പ്രത്യേകിച്ച് സമീപവാസികളായ മുസ്ലീം സഹോദരങ്ങളുടെ സഹായസഹകരത്തോടെയാണ് മുന്നോട്ട് പോകുന്നത്

ദിവസേന സുബ്ഹി മഗ്രിബുകള്ക്ക് ശേഷം നടക്കുന്ന ദുആയിലും മാസാവസാന ഞായറാഴ്ച മഗ്രിബിനു ശേഷമുള്ള ദിക്കര് ദുആ മജ്ലിസിലും മറ്റു പ്രത്യേക മതപ്രഭാഷണ വേദികളിലും ഈ സംരംഭത്തിലേക്ക് വാക്കുകള് കൊണ്ടെങ്കിലും സഹായമെത്തിക്കുന്നവര്ക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുന്നതാണെന്ന് എല്ലാവര്ക്കും അറിയാവുന്നതാണല്ലോ?

സ്ഥാപനത്തിനു വേണ്ടി സ്വന്തമായി സ്ഥലവും കെട്ടിടവും സ്വായത്തമാക്കണെന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ്, മരിച്ചു പോയ പിതാവിന്റെ സ്മരണ നിലനിര്ത്താനായി, സര്ക്കാര് സര്വ്വീസില് നിന്നും വിരമിച്ചശേഷം, തന്റെ വിശ്രമ ജീവിത കാലയളവില്, ജീവകാരുണ്യ പ്രവര്ത്തനങ്ങള് നടത്താനായി, പിതാവ് ഭാഗം ചെയ്ത് നല്കിയ ഭൂമിയില് നിന്നും കുറച്ചു ഭാഗം ഉപയോഗിക്കാന് കരുതിയിട്ടുണ്ട്. എന്ന വിവരം കൈതവളപ്പില് മുഹമ്മദ്കുഞ്ഞ് എഞ്ചിനിയര് സര് എന്നോട് പറയുന്നത്. യാതൊരു വൈമനസ്യവും പറയാതെ ഈ സ്ഥലത്തേക്ക് വാഹനഗതാഗതത്തിനാവശ്യമായ സ്ഥലം വാങ്ങിയിട്ടാണെങ്കിലും ടി ആവശ്യത്തിനായി കൂട്ടായി പ്രവര്ത്തിക്കാന് തീരുമാനിക്കുകയും നല്കാമെന്ന് സമ്മതിച്ച 25 സെന്റ് സ്ഥലത്തിന് ടി.പി.ഹസ്സന്ഹാജി നഗര് എന്ന നാമകരണം ചെയ്യുകയും 1982 ലെ ഇന്ഡ്യന് ട്രസ്റ്റ് ആക്ട് പ്രകാരം 12-11-2012 ല് അല് ഹുസ്ന ചാരിറ്റബിള് ട്രസ്റ്റ് രജിസ്റ്റര് ചെയ്യുകയുണ്ടായി.

സ്ഥാപനത്തിനു വേണ്ടിയുള്ള താത്കാലിക പഠനകേന്ദ്രത്തിനായിട്ടുള്ള കെട്ടിടത്തിന് 2012 ഡിസംബര് മാസം 2 ന് ദക്ഷിണ കേരള ജം ഇയ്യത്തുല് ഉലമ പ്രസിഡന്റ് അല് ഉസ്താദ് വടുതല വി.എം. മൂസ മൗലവി അവര്കള് ശിലാസ്ഥാപനം നടത്തുകയുണ്ടായി. അല്ലാഹുവിന്റെ അനുഗ്രഹത്താല്, അല്ഹംദുലില്ലാ, നല്ലവരായി നാട്ടുകള് സഹായിച്ച് റോഡിനുവേണ്ടിയുള്ള സ്ഥലത്തിന്റെ വിലയുള്പ്പെടെ 24 ലക്ഷം രൂപയോളം ചിലവാക്കി പണിപൂര്ത്തിയാക്കിയ 3000 ച.അടി. വിസ്തീര്ണ്ണമുള്ള കെട്ടിടത്തിലാണ് ഇപ്പോള് പ്രവര്ത്തിച്ചുവരുന്നത്. ഇതിനുവേണ്ടി സഹായിച്ച എല്ലാവരോടും അല്ഹുസ്ന ട്രസ്റ്റ് ഭാരവാഹികളുടെ നന്ദി ഇത്തരുണത്തില് രേഖപ്പെടുത്തുകയും അവരുടെ എല്ലാ ഹലാലായ ആഗ്രഹങ്ങളും അല്ലാഹു സാധിച്ചുകൊടുക്കട്ടെയെന്ന് പ്രാര്ത്ഥിക്കുകയും ചെയ്യുന്നു. കെട്ടിട നിര്മ്മാണവും അനുബന്ധ പ്രവര്ത്തനങ്ങളുമായി എല്ലാ അവശതകളും മറന്ന് പ്രവര്ത്തിക്കുന്ന വിനീതന്റെ വാപ്പയെ പ്രത്യേകം സ്മരിക്കാനും അനുമോദിക്കാനും ഈ അവസരം ഉപയോഗിക്കട്ടെ.

കുട്ടികള്ക്ക് താമസിക്കുന്നതിന് അടുക്കള ഊണ് മുറി തുടങ്ങിയവയ്ക്കുമായി വിഭാവനം ചെയ്തിരുന്ന, കെട്ടിടത്തിന്റെ ശിലാസ്ഥാപനം നമ്മുടെ എല്ലാം ആത്മീക നേതാവായ ബഹു. പാണക്കാട് സയ്യിദ് ഹൈദ്രാലി ശിഹാബ് തങ്ങള് അവര്കള് നിര്വ്വഹിക്കുകയുണ്ടായി. ടി കെട്ടിടത്തിന് മൂന്ന് നിലകളിലായി 5000 ച.അടി. വിസ്തീര്ണ്ണം കണക്കാക്കിയിട്ടുള്ളതും 80 ലക്ഷത്തോളം രൂപ കൊണ്ട് തീരുമെന്ന് ഉദ്ദേശിക്കുന്നതുമാണ്.

ബഹുമാന്യനായ തങ്ങളുടെയും മറ്റു മാനവ വ്യക്തികളുടെയും പാദസ്പര്ശനത്താലും അനുഗ്രഹാശിര്വാദത്താലും പുണ്യമായി തീര്ന്ന ഈ സ്ഥലത്ത് ഇന്ഷാ, അള്ളാ, നിര്മ്മിക്കാന് ഉദ്ദേശിക്കുന്ന കെട്ടിടം എത്രയും വേഗം തീര്ക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വവും കടമയുമാണ്. എല്ലാവരുടേയും സഹായ സഹകരണങ്ങളും അഭ്യര്ത്ഥിക്കുന്നു.

ഈ സ്ഥാപനത്തില് 100 വിദ്യാര്ത്ഥികളെയെങ്കിലും പ്രവേശിപ്പിച്ച് അനാഥരും അഗതികളുമായ സാധാരണക്കാരെ സഹായിക്കുന്നതോടൊപ്പം 10 വയസ്സില് താഴെയുള്ള പരിഗണനാര്ഹമായ കുട്ടികളുടെ കൂടെ അവരുടെ ഉമ്മമാരെ കൂടി ദത്തെടുത്ത് അടുത്ത് തന്നെ താമസ സൗകര്യമുണ്ടാക്കുവാനും കഴിയുമെങ്കില് അവര്ക്ക് വീട് വച്ച് കൊടുക്കുന്നതിനും, സ്വയം തൊഴില് അവസരങ്ങള് ഒരുക്കുന്നതിനും സ്വയമേ പര്യാപ്തത കൈവരിക്കുന്നതിനും ഇവിടെ പഠിക്കുന്ന വിദ്യാര്ത്ഥികള്ക്ക് പ്രോത്സാഹന സമ്മാനങ്ങള് ക്യാഷ് അവാര്ഡുകള് എന്നിവ നല്കുന്നതിനും ജീവിത സന്ധരണത്തിന് ആവശ്യമായതും അനുയോജ്യവുമായ സ്വയം തൊഴില് വിദ്യകള് നേടിക്കൊടുക്കുന്നതിനും ട്രസ്റ്റ് ലക്ഷ്യമിടുന്നു.

സമൂഹത്തിനാവശ്യമായി വരുന്ന എല്ലാവിധ ജീവകാരുണ്യ പ്രവര്ത്തനങ്ങളിലും ഏര്പ്പെടുവാനും എല്ലാ വിഭാഗങ്ങളിലും ജാതി മത വ്യത്യാസമില്ലാതെ പ്രവര്ത്തിക്കുവാനും അല്ഹുസ്ന ചാരിറ്റബിള് ട്രസ്റ്റിന് വരും കാലങ്ങളില് കഴിയട്ടെ എന്ന് പ്രാര്ത്ഥിക്കുകയും എല്ലാവരുടേയും സഹായ സഹകരണങ്ങള് പ്രതീക്ഷിക്കുകയും എല്ലാവര്ക്കും നല്ലതുമാത്രം സര്വ്വശക്ത നല്കട്ടെ എന്നും പ്രാര്ത്ഥിക്കുന്നു.